ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ ഗൂഢാലോചന നടന്നു

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ ഗൂഢാലോചന നടന്നു

പ്രസിദ്ധീകരിച്ചത്: 26 Sep, 2026
ഷെയർ ചെയ്യുക:

സിനിമാരംഗത്തെ സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തുറന്നുകാട്ടുന്ന ഹേമാകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തൽ. 

 

 മാധ്യമപ്രവർത്തകർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകാതിരിക്കാൻ കമ്മിഷന്റെ മൂന്നംഗബെഞ്ച് രൂപവത്കരിച്ചെന്നും മുൻ വിവരാവകാശകമ്മിഷണർ ഡോ. എ. അബ്ദുൾഹക്കീമിന്റെ തുറന്നുപറച്ചിൽ.  അബ്ദുൾ ഹക്കീം രചിച്ച 'മലയാള സിനിമ: ഹേമാ കമ്മിറ്റി പറഞ്ഞതും സർക്കാർ പറയാത്തതും' എന്ന പുസ്തകത്തിലൂടെയാണ്  വെളിപ്പെടുത്തൽ. വ്യക്തിസുരക്ഷയെ ബാധിക്കാത്തവിധം ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ 2024 ജൂലായ് അഞ്ചിന് വിധി പുറപ്പെടുവിച്ചത് അന്നത്തെ വിവരാവകാശ കമ്മിഷണറായിരുന്ന ഡോ. അബ്ദുൾ ഹക്കീമായിരുന്നു. ഇത് അനുസരിച്ച് മുഴുവൻ പകർപ്പും സർക്കാർ നൽകിയില്ലെന്ന പരാതി വന്നപ്പോൾ, അവ പുറത്തുവിടാതിരിക്കാൻ മുഖ്യ വിവരാവകാശ കമ്മിഷണറുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നാണ് ഹക്കീമിന്റെ വെളിപ്പെടുത്തൽ.