താത്ക്കാലിക ജീവനക്കാരന് മാനേജർ പദവി, കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റം

താത്ക്കാലിക ജീവനക്കാരന് മാനേജർ പദവി, കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റം

പ്രസിദ്ധീകരിച്ചത്: 26 Sep, 2026
ഷെയർ ചെയ്യുക:

 കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റമെന്ന് ധനകാര്യ പരിശോധന വിഭാഗം. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ആര്‍ അനീഷ് ബാബുവിന്  ഡബിള്‍ പ്രൊമോഷൻ നൽകി മാനേജാരാക്കിയെന്നാണ് കണ്ടെത്തൽ. 

 

അസിസ്റ്റന്‍റ് മാനേജരായി അനീഷ് ബാബുവിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാൻസ് കോര്‍പേറഷനിൽ നിയമിക്കുന്നത് 13.10. 2008 ആണ്. 2014 ഡിസംബറിൽ മുൻകാല പ്രാബല്യത്തോടെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി. 2017 മാര്‍ച്ച് 28, കെടിഡിഎഫ് സിയുടെ ആദ്യ ഉത്തരവ് വന്നു. അനീഷ് ബാബുവിന് 2009 ഒക്ടോബര്‍ 23 മുതൽ മുൻകാല പ്രാബല്യത്തോടെ ഡെപ്യൂട്ടി മാനേജരായി സ്ഥാനക്കറ്റം നൽകി.