ആലപ്പുഴ എസ്‌ഡിവി കോളേജിൽ ജൂനിയർ-സീനിയർ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

ആലപ്പുഴ എസ്‌ഡിവി കോളേജിൽ ജൂനിയർ-സീനിയർ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

പ്രസിദ്ധീകരിച്ചത്: 26 Sep, 2026
ഷെയർ ചെയ്യുക:

ആലപ്പുഴ എസ്‌ഡിവി കോളേജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി.സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.ബികോം രണ്ടാം വർഷ വിദ്യാർത്ഥികളായ അനന്ദ കൃഷ്ണൻ, സെയിദ് അൻവർ, നിഷാദ് നവാസ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. 

 

വ്യാഴാഴ്ച രാവിലെ 11-ഓടെ കോളേജിൽ വെച്ചായിരുന്നു സംഘർഷം ഉണ്ടായത്. രണ്ടാംവർഷ വിദ്യാർത്ഥികളിലൊരാൾ സ്വന്തം കൂട്ടുകാരനാണെന്ന് കരുതി മൂന്നാംവർഷ വിദ്യാർത്ഥിയെ 'ഹലോ ബ്രോ' എന്ന് വിളിച്ചിരുന്നു. ഇതിൽ തങ്ങളെ ബഹുമാനിച്ചില്ലെന്ന വിരോധത്തിലാണ് മൂന്നാം വർഷക്കാർ ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്. എന്നാൽ, രണ്ടാം വർഷ വിദ്യാർത്ഥികൾ തെറിവിളിച്ചത് ചോദ്യം ചെയ്യാൻ ചെന്നപ്പോൾ തങ്ങളെ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു എന്ന് കാട്ടി മൂന്നാംവർഷ വിദ്യാർത്ഥിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.