പൊതുഭരണ വകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ പാക് അനുകൂല സന്ദേശങ്ങള്‍

പൊതുഭരണ വകുപ്പിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; സൈറ്റില്‍ പാക് അനുകൂല സന്ദേശങ്ങള്‍

പ്രസിദ്ധീകരിച്ചത്: 27 Sep, 2026
ഷെയർ ചെയ്യുക:

സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നാലെ പാകിസ്താൻ പതാകയുടെ ചിത്രവും ‘പാകിസ്താൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യവും വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടു.

 

സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നിൽ ‘ബ്ലാക് ലീറ്റ്സ്’ സംഘമാണെന്നാണ് അവകാശവാദം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സൈറ്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച് അധികൃതർ പരിശോധന നടത്തിവരികയാണ്.

 

വെബ്സൈറ്റിന്റെ ഹോം പേജിന് പകരം പാകിസ്ഥാൻ പതാകയും ‘പാകിസ്ഥാൻ സിന്ദാബാദ്’ (Pakistan Zindabad), ‘വി ആർ പാകിസ്ഥാനി ഹാക്കേഴ്സ്’ (We Are Pakistani Hackers) തുടങ്ങിയ സന്ദേശങ്ങളുമാണ് പ്രത്യക്ഷപ്പെട്ടത്. ബ്ലൂ ബ്ലാക്ക് ലീറ്റ്സ് (BlackLeets) എന്ന പേരിനൊപ്പം ‘പാക് സൈബർ അറ്റാക്കർ’ (Pak Cyber Attacker), ‘ഡെഡ് ആഡേഴ്സ് ക്രൂ’ (Dead Adders Crew), ‘പാക് ഗോസ്റ്റ് ആർമി’ (Pak Ghost Army), ‘പാക് സൈബർ സ്കൾസ്’ (Pak Cyber Skulls), ‘പാക് സൈബർ തണ്ടേഴ്സ്’ (Pak Cyber Thunders) തുടങ്ങിയ പേരുകളും ഹാക്ക് ചെയ്ത പേജിൽ രേഖപ്പെടുത്തിയിരുന്നു.