കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്ന് ഗണേഷ് കുമാർ
പ്രസിദ്ധീകരിച്ചത്: 27 Sep, 2026
മന്ത്രി കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. അതിന് പ്രത്യേക അനുമതി വാങ്ങണമായിരുന്നുവെന്നും അല്ലെങ്കിൽ എംഎൽഎ ബോർഡ് വെച്ച് യാത്ര ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
താനും അങ്ങനെ യാത്ര ചെയ്തിട്ടുണ്ടെന്നും എംഎൽഎ ഫണ്ട് ഉപയോഗിച്ച് ബസുകൾ വാങ്ങുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ലാഭകരമായ റൂട്ടുകളിൽ സർവീസ് നടത്തണം.
ഇങ്ങനെ ബസുകൾ വാങ്ങിയാലും കെ എസ് ആർ ടി സി രക്ഷപ്പെടില്ലെന്നും ഗണേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ സൗജന്യ യാത്ര നടത്തിയത് തെറ്റാണ്. ആരാണ് സ്പോൺസർ എന്ന് വെളിപ്പെടുത്തണം. 20 ലക്ഷത്തിന്റെ സൗജന്യ യാത്ര നടത്തുന്നതും അഴിമതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.