അഞ്ചലിൽ 49കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൺസുഹൃത്ത് അറസ്റ്റിൽ
പ്രസിദ്ധീകരിച്ചത്: 27 Sep, 2026
അഞ്ചലിൽ 49കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൺസുഹൃത്ത് അറസ്റ്റിൽ.സംഭവത്തിൽ റെജി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇടമുളക്കൽ വാഴോട് സ്വദേശി ലിസിക്കാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. ലിസിയുടെ ദേഹത്ത് തിന്നർ ഒഴിച്ച ശേഷമാണ് പ്രതി തീകൊളുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലിസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹോം നഴ്സിംഗ് ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.