കെ സി വേണുഗോപാലിന് എതിരായ സൈബർ ആക്രമണം, അഞ്ചുപേർക്കെതിരെ കേസെടുത്തു

കെ സി വേണുഗോപാലിന് എതിരായ സൈബർ ആക്രമണം, അഞ്ചുപേർക്കെതിരെ കേസെടുത്തു

പ്രസിദ്ധീകരിച്ചത്: 28 Sep, 2026
ഷെയർ ചെയ്യുക:

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്ത് ആലപ്പുഴ സൈബർ ക്രൈം പൊലീസ്.

 

 കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് ഒടുവിൽ പോലീസ് നടപടി.  സൈബർ ആക്രമണം നടത്തിയ അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഡിജിപിക്ക് നൽകിയ പരാതിക്കൊപ്പം കൈമാറിയിരുന്നു.

 

കേസെടുത്തതിനെത്തുടർന്ന് പരാതിക്കാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കൂടുതൽ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കുമെന്നാണ് വിവരം.