കരൂർ ദുരന്തത്തിൽ മരണസംഖ്യ 39 ആയി: 51 പേർ തീവ്രപരിചരണത്തിൽ; അന്വേഷണം പ്രഖ്യാപിച്ച് സ്റ്റാലിൻ

കരൂർ ദുരന്തത്തിൽ മരണസംഖ്യ 39 ആയി: 51 പേർ തീവ്രപരിചരണത്തിൽ; അന്വേഷണം പ്രഖ്യാപിച്ച് സ്റ്റാലിൻ

പ്രസിദ്ധീകരിച്ചത്: 28 Sep, 2025
ഷെയർ ചെയ്യുക:

പങ്കെടുത്ത പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 39 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. 

"ഇതുവരെ 39 പേർ മരിച്ചു. നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടില്ല, ഭാവിയിൽ ഒരിക്കലും ഇത്തരമൊരു ദുരന്തം സംഭവിക്കരുത്. നിലവിൽ 51 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്." എംകെ സ്റ്റാലിൻ സ്ഥിരീകരിച്ചു."ഹൃദയഭാരത്തോടെ, ജീവൻ നഷ്ടപ്പെട്ടവർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മീഷൻ രൂപീകരിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്," സ്റ്റാലിൻ കൂട്ടിച്ചേർത്തു.