യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസ്; ഭര്‍ത്താവ് അറസ്റ്റില്‍
പ്രസിദ്ധീകരിച്ചത്: 05 Oct, 2026
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീര്‍ (26) ആണ് അറസ്റ്റിലായത്.
പണത്തിനു വേണ്ടി ഇയാള്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുകയും, പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.
പീഡനം സഹിക്കാൻ വയ്യാതെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട യുവതി കോളേജ് ഹോസ്റ്റലില്‍ അഭയം തേടുകയായിരുന്നു.ഇതിനു പിന്നാലെയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രതി വാട്‌സാപ് ഗ്രൂപ്പുകളിലും ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലും പ്രചരിപ്പിച്ചത്.