ചക്കരക്കല്ലിലെ സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്

ചക്കരക്കല്ലിലെ സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്

പ്രസിദ്ധീകരിച്ചത്: 05 Oct, 2026
ഷെയർ ചെയ്യുക:

കണ്ണൂർ ചക്കരക്കല്ലിലെ സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി.തലമുണ്ടയിലെ സുമേഷിനെ ബോംബെറിഞ്ഞ്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്.

 

ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം ഇരുപത്തൊൻപതര വർഷമാണ് തടവ് ശിക്ഷ വിധിച്ചത്. 1,35,000 രൂപ പിഴയും അടക്കണം.മറ്റ് പ്രതികൾക്ക് പതിമൂന്നര വർഷം തടവും 75000 രൂപ പിഴയുമാണ് ശിക്ഷ.പിഴയടച്ചില്ലെങ്കിൽ 9 മാസം തടവ് കൂടി പ്രതികൾ അനുഭവിക്കണം. ഒന്നാം പ്രതി പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും ഒമ്പത് മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

 

ഒന്നാം പ്രതി വി സിനോജ്‌ എന്ന ചക്കി സിനോജ്, സി ലനീഷ്‌, കെ ശിശിർ, സഹോദരൻ കെ വി ശിരോൺ, ചെമ്പിലോട്‌ കോവിൽ പാറക്കൽ ഹ‍ൗസിൽ സി കെ ഷനിൽകുമാർ എന്നിവരാണ് പ്രതികൾ.