സ്റ്റിയറിംഗ് സിസ്റ്റത്തിൽ തകരാർ; 2.65 ലക്ഷത്തിലധികം റാം കാർഗോ വാനുകൾ തിരിച്ചുവിളിച്ച് സ്റ്റെല്ലാന്റിസ്

സ്റ്റിയറിംഗ് സിസ്റ്റത്തിൽ തകരാർ; 2.65 ലക്ഷത്തിലധികം റാം കാർഗോ വാനുകൾ തിരിച്ചുവിളിച്ച് സ്റ്റെല്ലാന്റിസ്

പ്രസിദ്ധീകരിച്ചത്: 08 Oct, 2026
ഷെയർ ചെയ്യുക:

വാഹനത്തിന്റെ സ്റ്റിയറിംഗ് സിസ്റ്റത്തിലെ തകരാറിനെ തുടർന്ന് 2,65,000-ത്തിലധികം റാം (Ram) കാർഗോ വാനുകൾ തിരിച്ചുവിളിക്കുന്നു. 2022 മുതൽ 2026 വരെയുള്ള മോഡൽ വർഷങ്ങളിലെ പ്രോമാസ്റ്റർ  വാനുകളിലാണ് നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസ് തകരാർ കണ്ടെത്തിയിരിക്കുന്നത്.

 

വാഹനത്തിന്റെ ഇലക്ട്രിക് പവർ സ്റ്റിയറിംഗ് സിസ്റ്റത്തിലേക്ക് വെള്ളം കയറുന്നത് ഇലക്ട്രിക്കൽ വയറിംഗിന് കേടുപാടുകൾ വരുത്തുകയും, പവർ സ്റ്റിയറിംഗ് അസിസ്റ്റ് പൂർണ്ണമായി പ്രവർത്തനരഹിതമാവുകയും ചെയ്യും. ഇത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതായി യു.എസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) വ്യക്തമാക്കി. 

 

യു.എസിന് പുറമെ കാനഡയിലെ 20,000-ത്തോളം വാനുകളും മെക്സിക്കോയിലെ 3,000-ലധികം വാനുകളും തിരിച്ചുവിളിക്കുന്നുണ്ട്.വാഹനം പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വയറിംഗ് ഹാർനെസ് സൗജന്യമായി മാറ്റി നൽകും.