രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ടു; വ്ളോഗര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
പ്രസിദ്ധീകരിച്ചത്: 08 Oct, 2026
ബലാത്സംഗ കേസുകളിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്. പത്തനംതിട്ട അടൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാര്‍ബറോ എന്ന പേരിലുള്ള ഇന്‍സ്റ്റാ അക്കൗണ്ടിലൂടെയായിരുന്നു പോസ്റ്റ് ഇട്ടത്. വീഡിയോ പോസ്റ്റ് ചെയ്ത ചിറയിന്‍കീഴ് സ്വദേശി അല്‍ റാഷിദിനോടാണ് അടൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തന്റെ വീട്ടില്‍ പൊലീസ് എത്തിയതിന്റെ ദൃശ്യം അല്‍ റാഷിദ് പുറത്ത് വിട്ടിരുന്നു. ഭാരതീയ ന്യായസംഹിത 192, 356 (2) കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയ പൊലീസ് പരിശോധന നടത്തിയെന്നും ആരോപണമുണ്ട്.