ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയതായി പരാതി

ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയതായി പരാതി

പ്രസിദ്ധീകരിച്ചത്: 08 Oct, 2026
ഷെയർ ചെയ്യുക:

എടത്തല കോമ്പാറയിലെ എൻഎഡി (നേവൽ ആർമമെന്‍റ് ഡിപ്പോ) ജീവനക്കാരനെതിരെ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. 

 

എൻഎഡി ഡപ്യൂട്ടി ജനറൽ മാനേജർ ബി. ലക്ഷ്മി പ്രസന്നകുമാർ കഴിഞ്ഞ ജനുവരി 12ന് റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

 

എൻഎഡിയിലെ ചീഫ് ഡ്രാഫ്റ്റ്സ്മാനും ജൂനിയർ ഡിസൈൻ ഓഫിസറുമായ മുഹമ്മദ് അഷ്റഫിന്റെ ഔദ്യോഗിക സീൽ ദുരുപയോഗം ചെയ്ത് വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയെന്ന പരാതിയിലാണ് ലീഡിങ് ഫയർമാൻ എം വി ജിജിത്തിനെതിരെ നടപടി.