സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; 75 കാരനെതിരെ പോക്സോ ചുമത്തി കേസെടുത്തു
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച 75 വയസ്സുകാരനെതിരെ പോക്സോ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസെടുത്തത്.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയിൽ നിന്നും 10,000 രൂപ വാങ്ങിയിരുന്നു. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ താൻ നിർമാതാവാണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്.എന്നാൽ സിനിമയുടെ കാര്യം നടക്കാതെ വന്നപ്പോൾ പെൺകുട്ടി പണം തിരികെ ചോദിക്കുകയായിരുന്നു.
തുടർന്ന്, രണ്ടാംകുറ്റി ജംക്‌ഷനിൽ വച്ച് പണം തിരികെ തരാം എന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രതി അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.കാറിലെത്തിയ നാസിം പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നാണ് മൊഴി.