കാട്ടുപന്നി ആക്രമണത്തില്‍ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം
പ്രസിദ്ധീകരിച്ചത്: 12 Oct, 2026
കിഴക്കേ ചാത്തല്ലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച പി.കെ. ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി പി.കെ. ബഷീര്‍. ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെ നമസ്‌കാരത്തിനായി എത്തിയവര്‍ക്കുനേരെയായിരുന്നു അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പി.കെ. ഫാത്തിമ പിന്നീട് മരിച്ചു.
പ്രദേശത്ത് ഉണ്ടായിരുന്ന പി.ടി. മുഹമ്മദ് അലി, കുനിയമണ്ണന്‍ ഹമീദ്, പി.പി. അബ്ദുല്ല എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.