വിജിലൻസിലെ 'ടി സെക്ഷൻ' ഇനി വിവരാവകാശ നിയമപരിധിക്ക് പുറത്ത്; നിർണായക വിവരങ്ങൾ രഹസ്യമായി തുടരും

വിജിലൻസിലെ 'ടി സെക്ഷൻ' ഇനി വിവരാവകാശ നിയമപരിധിക്ക് പുറത്ത്; നിർണായക വിവരങ്ങൾ രഹസ്യമായി തുടരും

പ്രസിദ്ധീകരിച്ചത്: 23 Oct, 2026
ഷെയർ ചെയ്യുക:

സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ നിർണായക രേഖകളും വിവരങ്ങളും ഇനി പൊതുജനങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം (RTI) ലഭിക്കില്ല.

 

വിജിലൻസിലെ 22 സെക്ഷനുകളിൽ വെച്ച് അതീവ രഹസ്യസ്വഭാവമുള്ള 'ടി സെക്ഷനിലെ' (T Section) വിവരങ്ങളെ ആർടിഐ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് പുതിയ വിജ്ഞാപനം പുറത്തിറങ്ങി.

 

സംസ്ഥാനത്തെയും ഭരണസംവിധാനങ്ങളെയും ബാധിക്കുന്ന നിർണായക അന്വേഷണ വിവരങ്ങളും റിപ്പോർട്ടുകളും ഇനി വിവരാവകാശ പ്രകാരം ലഭ്യമാകില്ല. ഏതൊക്കെ കേസുകളുടെയും പരാതികളുടെയും ഫയലുകളാണ് ടി സെക്ഷനിലേക്ക് മാറ്റേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം വിജിലൻസ് ഡയറക്ടർക്കായിരിക്കും.