ആറുമാസമായി റേഷൻ വാങ്ങാത്ത കുടുംബങ്ങളുടെ കാർഡ് റദ്ദാക്കൽ: കേന്ദ്ര നടപടിക്കെതിരെ കേരളം
പ്രസിദ്ധീകരിച്ചത്: 23 Oct, 2026
തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്ത കുടുംബങ്ങളുടെ കാർഡുകൾ റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ ഇളവ് ആവശ്യപ്പെട്ട് കേരളം വീണ്ടും രംഗത്ത്. കാർഡുകൾ പൂർണമായി റദ്ദാക്കുന്നതിന് പകരം, പരിശോധനകൾ പൂർത്തിയാകുന്നതുവരെ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റാൻ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
റേഷൻ കാർഡ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുന്നതിന് ഈ മാസം 31 വരെ കേന്ദ്രം സമയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചത്.