ശബ്ദമില്ലാതെ പറന്നുയർന്ന് ത്രികോണാകൃതിയിലുള്ള നിഗൂഢ പേടകം
ഒരു ശബ്ദവും പുറത്തുവിടാതെ, നിശ്ചലാവസ്ഥയിൽ നിന്ന് അതിവേഗം പറന്നുയർന്ന ത്രികോണാകൃതിയിലുള്ള ഒരു അജ്ഞാത പേടകത്തെ കണ്ടതായി യുഎസിലെ ഫെഡറൽ ഏജന്റുമാർ വെളിപ്പെടുത്തി. ഈ വർഷം പടിഞ്ഞാറൻ യുഎസിൽ വെച്ചാണ് ഈ സംഭവം നടന്നതെന്നും, ഇതിന്റെ വിശദാംശങ്ങൾ പെന്റഗൺ പുറത്തുവിട്ട പുതിയ രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും
അജ്ഞാത പേടകങ്ങളെക്കുറിച്ചുള്ള പ്രതിരോധ വകുപ്പിന്റെ ഏറ്റവും പുതിയ രേഖാ ശേഖരത്തിലാണ് ഈ വിവരങ്ങളുള്ളത്. പ്രസിഡന്റ് ട്രംപ് ഈ വർഷം ആദ്യം ഒപ്പുവെച്ച ഉത്തരവ് പ്രകാരം പുറത്തുവിടുന്ന ഏഴാമത്തെ രേഖാസമാഹാരമാണിത്. 28 പിഡിഎഫ് ഫയലുകളാണ് ഇത്തവണ പുറത്തുവിട്ടത്.
പെന്റഗണിന്റെ ഓൾ-ഡൊമെയിൻ അനോമലി റെസല്യൂഷൻ ഓഫീസിന്റെ ഒരു മെമ്മോയിലും ഏജന്റുമാർ എഫ്ബിഐക്ക് നൽകിയ മൊഴിയിലും ഈ ത്രികോണ പേടകത്തെക്കുറിച്ച് പറയുന്നുണ്ട്. ജൂൺ മാസത്തിൽ പടിഞ്ഞാറൻ യുഎസിലെ ഒരു ദേശീയ സുരക്ഷാ കേന്ദ്രത്തിന് സമീപമാണ് സംഭവം നടന്നത്.