കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്: പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് മാറ്റി

കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസ്: പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് മാറ്റി

പ്രസിദ്ധീകരിച്ചത്: 24 Oct, 2026
ഷെയർ ചെയ്യുക:

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് കൊച്ചി പി.എം.എൽ.എ. കോടതി ഡിസംബർ അഞ്ചിലേക്ക് മാറ്റി.

 

കേസിൽ വാദം ഉന്നയിക്കുന്നതിനായി പ്രതിഭാഗം കൂടുതൽ സമയം തേടിയതിനെ തുടർന്നാണ് നടപടി. സി.പി.എം. തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് പുറമെ കേസിലെ പ്രതികളായ എ. സി. മൊയ്തീൻ, എം. എം. വർഗീസ്, കെ. രാധാകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കളാണ് വിടുതൽ ഹർജി നൽകിയ പ്രമുഖർ.

 

വിചാരണയ്ക്ക് മുന്നോടിയായി കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. പാർട്ടിയും പ്രമുഖ നേതാക്കളുമാണ് കോടതിയിൽ വിടുതൽ ഹർജി നൽകിയത്. ഈ കേസിൽ 64-ാം പ്രതിയായി സി.പി.എമ്മിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.