കാലിക്കറ്റ് സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടക്കേണ്ട പരീക്ഷകളും മാറ്റിവെച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ തിങ്കളാഴ്ച നടക്കേണ്ട പരീക്ഷകളും മാറ്റിവെച്ചു

പ്രസിദ്ധീകരിച്ചത്: 24 Oct, 2026
ഷെയർ ചെയ്യുക:

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടക്കേണ്ട മുഴുവന്‍ പരീക്ഷകളും മാറ്റി വെച്ചു.ഇടിമിന്നലില്‍ തകരാറിലായ സര്‍വര്‍ ഇതേവരെയും നന്നാക്കാന്‍ സാധിച്ചിട്ടില്ല.ഇതിനെത്തുടർന്ന് ചോദ്യപ്പേപ്പര്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയാത്തതിനാലാണ് പരീക്ഷകള്‍ മാറ്റിയത്. 

 

പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.വ്യാഴാഴ്ചയുണ്ടായ കനത്ത ഇടിമിന്നലിലാണ് യൂണിവേഴ്‌സിറ്റിയിലെ സര്‍വര്‍ തകരാറിലാകുന്നത്.തുടർന്ന്, വെള്ളിയാഴ്ച നടക്കാനിരുന്ന പരീക്ഷകളെല്ലാം നേരത്തെ മാറ്റിവെച്ചിരുന്നു.

 

സാങ്കേതിക  പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും മാറ്റിവെക്കുകയായിരുന്നു.അതേസമയം, ഇന്റേണല്‍, പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ നടക്കുന്നതായിരിക്കും.