രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ സ്വർണവിലയിൽ വർധനവ്; പവന് 80 രൂപ കൂടി
പ്രസിദ്ധീകരിച്ചത്: 24 Oct, 2026
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,070 രൂപയും ഒരു പവന്റെ വില 1,04,560 രൂപയുമായി.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണവിലയിൽ 2,640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,000 ഡോളറിന് താഴെയെത്തിയിരുന്നു. ആഗോള വിപണിയിലെ വിലവ്യതിയാനങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 220 രൂപയും 10 ഗ്രാമിന് 2,200 രൂപയുമാണ് നിലവിലെ വില.