കുട്ടിയുടെ  കേടായ പല്ലിന് പകരം മറ്റൊരു പല്ല് പറിച്ചു; ഡോക്ടർക്കെതിരെ പൊലീസിൽ പരാതി

കുട്ടിയുടെ കേടായ പല്ലിന് പകരം മറ്റൊരു പല്ല് പറിച്ചു; ഡോക്ടർക്കെതിരെ പൊലീസിൽ പരാതി

പ്രസിദ്ധീകരിച്ചത്: 24 Oct, 2026
ഷെയർ ചെയ്യുക:

നാദാപുരം താലൂക്ക് ആശുപത്രിയില്‍  ചികിത്സാ പിഴവെന്ന് ആരോപണം. 11 കാരനായ കുട്ടിയുടെ കേടായ പല്ലിന് പകരം ഡോക്ടര്‍ എടുത്തുമാറ്റിയത് മറ്റൊരു പല്ലാണെന്നാണ് കുടുംബത്തിന്‍റെ പരാതി.

 

വീട്ടിലെത്തി പഞ്ഞി എടുത്തു കളഞ്ഞപ്പോഴാണ് കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് എടുത്തതെന്ന് ഇവര്‍ക്ക് മനസ്സിലായത്.

 

തുടര്‍ന്ന് അമ്മ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് വിവരം അന്വേഷിച്ചപ്പോള്‍ 'മറ്റേ പല്ലുകൂടി എടുത്തുതരാം' എന്ന മറുപടിയാണ് നല്‍കിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാദാപുരം പൊലീസില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.