ചേരാനല്ലൂർ കാറപകടം: ആഭ്യന്തരമന്ത്രി ഇടപെട്ടു; കുടുംബം സമരം താൽക്കാലികമായി നിർത്തി

ചേരാനല്ലൂർ കാറപകടം: ആഭ്യന്തരമന്ത്രി ഇടപെട്ടു; കുടുംബം സമരം താൽക്കാലികമായി നിർത്തി

പ്രസിദ്ധീകരിച്ചത്: 27 Oct, 2026
ഷെയർ ചെയ്യുക:

ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ, ബന്ധുക്കളും നാട്ടുകാരും നടത്തിവന്ന പ്രതിഷേധ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ട് അന്വേഷിക്കുമെന്നും കൃത്യമായ നടപടികൾ ഉറപ്പുനൽകുകയും ചെയ്ത സാഹചര്യത്തിലാണ് കുടുംബം ഈ തീരുമാനമെടുത്തത്.

 

പിതാവിൻ്റെ വേർപാടിൽ നീതി ലഭിക്കുംവരെ പോരാടുമെന്ന നിലപാടിലായിരുന്ന മക്കളോട് ആഭ്യന്തരമന്ത്രി ഫോണിൽ സംസാരിച്ചു. കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും നിഷ്പക്ഷവും ശക്തവുമായ അന്വേഷണം ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

 

പോലീസിന്റെ വീഴ്ചകൾക്കെതിരെയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെയുമായിരുന്നു കുടുംബം പ്രതിഷേധിച്ചിരുന്നത്. അപകടം നടന്ന രാത്രിയിൽ പ്രതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയത് നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്യുക എന്നതായിരുന്നു പ്രധാന ആവശ്യം. വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്ത് സസ്പെൻഡ് ചെയ്ത് കസ്റ്റഡിയിലെടുക്കണമെന്നും അപകടമുണ്ടാക്കിയ 17 വയസ്സുകാരന്റെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിലെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.