രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം: ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം

രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം: ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം

പ്രസിദ്ധീകരിച്ചത്: 01 Oct, 2025
ഷെയർ ചെയ്യുക:

രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

 

സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.പിന്നാലെ ഒളിവില്‍പോയ പ്രിന്റുവിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.പ്രിന്റുവിനെ തിരഞ്ഞ് ബിജെപിയുടെ തൃശ്ശൂര്‍ ജില്ലയിലെ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ ഇന്ന് വൈകീട്ട് പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പ്രിൻ്റു മഹാദേവ് കീഴടങ്ങുകയായിരുന്നു. പാർട്ടി പ്രവർത്തകർക്ക് ഒപ്പമായിരുന്നു പ്രിൻ്റു മഹാദേവ് കീഴടങ്ങാൻ എത്തിയത്. തുടർന്ന് മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കുകയായിരുന്നു.

 

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രിന്റു മഹാദേവ് വധഭീഷണി മുഴക്കിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന.