സ്വർണം പോയെങ്കിൽ സർക്കാർ കണ്ടുപിടിക്കും'; കെ.കെ ശൈലജ

സ്വർണം പോയെങ്കിൽ സർക്കാർ കണ്ടുപിടിക്കും'; കെ.കെ ശൈലജ

പ്രസിദ്ധീകരിച്ചത്: 06 Oct, 2025
ഷെയർ ചെയ്യുക:

കോഴിക്കോട് : സ്വർണം മോഷണം പോയിട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാർ അന്വേഷിച്ചു കണ്ടുപിടിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. 

 

ശബരിമല സ്വർണപ്പാളി വിവാദത്തിന് പിന്നിൽ അയ്യപ്പസംഗമം വിജയിച്ചതിൽ അസഹിഷ്ണുതയുള്ളരാണ്. വിജിലൻസ് അന്വേഷണം പൂർത്തിയായാൽ ഇപ്പോൾ ആരാണോ ഇതിൻ്റെ പിന്നിലുള്ളത് അവർ തന്നെയാവും കുറ്റക്കാരാകുകയെന്നും കെ.കെ.ശൈലജ പറഞ്ഞു.

 

എൽഡിഎഫ് സർക്കാർ കേരളത്തിൽ ഇല്ലാതായാൽ ഇപ്പോൾ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിലയ്‌ക്കും. എല്ലാ മാസവും നമ്മുടെ വീട്ടിലെത്തുന്ന ക്ഷേമ പെൻഷനുകളടക്കം കിട്ടാതാകും. അതുകൊണ്ട് എല്ലാവരും എൽഡിഎഫ് സർക്കാരിന്‌ പിന്തുണ നൽകണമെന്നും കെ.കെ.ശൈലജ പറഞ്ഞു.