പാകിസ്ഥാന് യുഎസിന്റെ എയര്‍-ടു-എയര്‍ മിസൈലുകള്‍

പാകിസ്ഥാന് യുഎസിന്റെ എയര്‍-ടു-എയര്‍ മിസൈലുകള്‍

പ്രസിദ്ധീകരിച്ചത്: 08 Oct, 2025
ഷെയർ ചെയ്യുക:

ന്യൂയോര്‍ക്ക്: ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തില്‍ പുതിയൊരു ഘട്ടം കുറിക്കുന്നതിന് പിന്നാലെ പാകിസ്ഥാന് അമേരിക്കയില്‍ നിന്ന് AIM-120 അഡ്വാന്‍സ്ഡ് മീഡിയം-റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകള്‍ (AMRAAM) ലഭ്യമാക്കുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് (DoW) ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

യുഎസ് പ്രതിരോധവകുപ്പ് വിജ്ഞാപനം ചെയ്ത പുതുതായി പരിഷ്‌കരിച്ച ആയുധ കരാറില്‍, റേതിയോണ്‍ നിര്‍മ്മിച്ച മിസൈല്‍ വാങ്ങുന്നവരുടെ പട്ടികയില്‍ പാകിസ്ഥാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് . AMRAAM ന്റെ C8, D3 വകഭേദങ്ങളുടെ നിര്‍മ്മാണത്തിനായി മുമ്പ് നല്‍കിയ കരാറില്‍ (FA8675-23-C-0037) കമ്പനിക്ക് 41.6 മില്യണ്‍ യുഎസ് ഡോളര്‍ അധികമായി ലഭിച്ചു, ഇത് മൊത്തം കരാര്‍ മൂല്യം 2.51 ബില്യണ്‍ യുഎസ് ഡോളറിലധികം ഉയര്‍ത്തിയെന്ന് DoW പറഞ്ഞു.

അതേസമയം പാകിസ്ഥാന് ലഭിക്കേണ്ട മിസൈലുകളുടെ കൃത്യമായ എണ്ണം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.