ശബരിമല സ്വർണ വിവാദം: തിരിമറി നടന്നെന്ന് ഹൈക്കോടതി, നിഷ്പക്ഷ അന്വേഷണം വേണമെന്ന് ഉത്തരവ്
പ്രസിദ്ധീകരിച്ചത്: 10 Oct, 2025
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ തിരിമറി നടന്നുവെന്ന് വ്യക്തമാണെന്ന് ഹൈക്കോടതി. സ്വർണപ്പാളിയിൽ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിഷ്പക്ഷ അന്വേഷണം വേണമെന്ന് പറഞ്ഞ കോടതി പോലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു.
ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. എല്ലാ കാര്യങ്ങളും എസ്‌ഐടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
അന്വേഷണസംഘത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ റിപ്പോർട്ട് ഡിജിപിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.