അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ഒരാള്‍ക്കൂടി മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് ഒരാള്‍ക്കൂടി മരിച്ചു

പ്രസിദ്ധീകരിച്ചത്: 12 Oct, 2025
ഷെയർ ചെയ്യുക:

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമണ്‍ ഭാഗം സ്വദേശിനിയായ 48 കാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

കശുവണ്ടി തൊഴിലാളിയായിരുന്നു ഇവര്‍. സെപ്റ്റംബര്‍ 23 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്.