മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വിദ്യാർത്ഥിയെ വലിച്ചിഴച്ച് മർദ്ദിച്ചു; കർണാടകയിലെ അധ്യാപകൻ അറസ്റ്റിൽ

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വിദ്യാർത്ഥിയെ വലിച്ചിഴച്ച് മർദ്ദിച്ചു; കർണാടകയിലെ അധ്യാപകൻ അറസ്റ്റിൽ

പ്രസിദ്ധീകരിച്ചത്: 22 Oct, 2025
ഷെയർ ചെയ്യുക:

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വിദ്യാർത്ഥിയെ ആക്രമിച്ച സംഭവത്തിൽ കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ നായകനഹട്ടിയിലെ ശ്രീഗുരു തിപ്പേരുദ്രസ്വാമി റെസിഡൻഷ്യൽ വേദ സ്‌കൂളിലെ അധ്യാപകൻ അറസ്റ്റിലായി.

മറ്റൊരാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് മുത്തശ്ശിയെ വിളിച്ചതിനാണ് വീരേശ് ഹിരെമഠ് എന്ന അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ദയയ്‌ക്കായി വിദ്യാർത്ഥി അപേക്ഷിച്ചിട്ടും മർദ്ദനം തുടർന്നു.സംഭവം എട്ട് മാസം മുമ്പാണ് നടന്നതെങ്കിലും, അടുത്തിടെയാണ് വെളിച്ചത്തുവന്നത്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി സ്കൂളിൽ നിന്ന് പോയിരുന്നു. നായകനഹട്ടി പോലീസ് പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്തു.