നിലമ്പൂരിൽ പനിക്ക് ചികിത്സ തേടിയെത്തിയ മൂന്ന് വയസുകാരി കുഴഞ്ഞുവീണു മരിച്ചു

നിലമ്പൂരിൽ പനിക്ക് ചികിത്സ തേടിയെത്തിയ മൂന്ന് വയസുകാരി കുഴഞ്ഞുവീണു മരിച്ചു

പ്രസിദ്ധീകരിച്ചത്: 30 Oct, 2025
ഷെയർ ചെയ്യുക:

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ മൂന്ന് വയസുകാരി കുഴഞ്ഞുവീണു മരിച്ചതായി റിപ്പോർട്ട്. പാലക്കയം ഉന്നതിയിലെ അജിത്- സൗമ്യ ദമ്പതികളുടെ മകൾ സനോമിയയാണ് മരിച്ചത്. 

 

കുട്ടി പനിയെ തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തുനിൽക്കെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രാവിലെ എട്ടുമണിയോടെയാണ് അച്ഛൻ അജിത്തും അമ്മ സൗമ്യയും ചേർന്ന് കുഞ്ഞുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടത്. വാഹനം ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രിയിലെത്താൻ വൈകിയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

 

പത്തുമണിയോടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അസ്വഭാവികത തോന്നിയ കുട്ടിയെ ഉടൻ കാഷ്യാലിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടിയുടെ മരണവിവരം സ്ഥിരീകരിച്ചത്.