കേരളപ്പിറവി:ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ കിഴിവ്

കേരളപ്പിറവി:ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ കിഴിവ്

പ്രസിദ്ധീകരിച്ചത്: 01 Nov, 2025
ഷെയർ ചെയ്യുക:

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ റിബേറ്റ് മേളയ്ക്ക് ഇന്ന് (നവംബര്‍ 1) തുടക്കമാകും.

 

നവംബര്‍ അഞ്ച് വരെ നടക്കുന്ന മേളയില്‍, ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ ഗവണ്‍മെന്റ് റിബേറ്റ് അനുവദിച്ചിട്ടുണ്ട്. ഖാദി ബോര്‍ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ റിബേറ്റ് ലഭ്യമാകും.

 

കോട്ട മൈതാനം, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകള്‍ , തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലുള്ള ഖാദി ഷോറുമുകളിലും , മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമശില്‍പ്പകളിലും പ്രത്യേക മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.മേളയോടനുബന്ധിച്ച് എല്ലാ വില്‍പ്പനശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില ഷര്‍ട്ടിങ് എന്നീ തുണിത്തരങ്ങളും, ഒപ്പം ഉന്ന കിടക്കകള്‍, തേന്‍, മറ്റ് ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.