ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് വ്യാപാര കരാര്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി; അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്
പ്രസിദ്ധീകരിച്ചത്: 07 Nov, 2025
വ്യാപാര കരാര്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പു നല്‍കിയാണ് ആണവശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചതെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെയ് ഏഴിന് ആരംഭിച്ച് 10 ന് അവസാനിച്ച സംഘര്‍ഷത്തില്‍ 7 അല്ല 8 വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ട്രംപ് പറഞ്ഞു. നേരത്തെ 7 വിമാനങ്ങള്‍ വെടിവച്ചിട്ടെന്നായിരുന്നു പറഞ്ഞിരുന്നത്.
വ്യാപാരക്കരാറുകള്‍ റദ്ദാക്കുമെന്ന് പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഇരുകൂട്ടരും വിളിച്ച് സമാധാനത്തിലെത്തി എന്ന് അറിയിച്ചെന്നും ഫ്‌ളോറിഡയില്‍ നടന്ന അമേരിക്ക ബിസിനസ് ഫോറത്തില്‍ ട്രംപ് പറഞ്ഞു.
അതേസമയം ട്രംപ് അവകാശവാദം ഉന്നയിക്കുന്നത് 58-ാം തവണയായിട്ടും മോദി സര്‍ക്കാര്‍ അതു നിഷേധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ഡല്‍ഹിയില്‍ പ്രതികരിച്ചു.