പത്തനംതിട്ടയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവർക്കെതിരെ കേസ്

പത്തനംതിട്ടയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവർക്കെതിരെ കേസ്

പ്രസിദ്ധീകരിച്ചത്: 27 Nov, 2025
ഷെയർ ചെയ്യുക:

പത്തനംതിട്ട കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഓട്ടോറിക്ഷ ഡ്രൈവർ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചെന്ന് എഫ്ഐആർ. അപകടത്തിൽ ഏഴുവയസുകാരിയായ ആദ്യലക്ഷ്മിയും നാലു വയസുകാരൻ യദു കൃഷ്ണയുമാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.വൈകിട്ട് നാലരയോടെ കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തിൽപ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ രാജേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. അപകട സമയത്ത് ഓട്ടോറിക്ഷയിൽ 7 കുട്ടികളാണ് ഉണ്ടായിരുന്നത്.