മുൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കി ട്രംപ്

മുൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ഉത്തരവുകൾ റദ്ദാക്കി ട്രംപ്

പ്രസിദ്ധീകരിച്ചത്: 29 Nov, 2025
ഷെയർ ചെയ്യുക:

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച 92 ശതമാനം എക്‌സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. 

 

ഓട്ടോപെൻ സംവിധാനം ഉപയോഗിച്ചാണ് ബൈഡൻ ഉത്തരവുകൾ ഒപ്പിട്ടതെന്നും റാഡിക്കൽ ഇടതുപക്ഷക്കാരാണ് ബൈഡനെ നിയന്ത്രിച്ചിരുന്നതെന്നും ട്രംപ് വ്യക്തമാക്കി. 2021ൽ അമേരിക്കയിലേക്ക് കൊണ്ടുവന്ന അഫ്ഗാൻ പൗരൻ അറസ്റ്റിലായതിനെ തുടർന്നാണ് ട്രംപിന്റെ പ്രതികരണം. ബൈഡൻ ഒപ്പിട്ട എല്ലാ കുടിയേറ്റ പദ്ധതികളും റദ്ദാക്കും.