ഓപ്പറേഷൻ സിന്ദൂർ: അതിർത്തിയിൽ നിന്ന് 72 തീവ്രവാദ ലോഞ്ച് പാഡുകൾ പാകിസ്ഥാൻ മാറ്റി
പ്രസിദ്ധീകരിച്ചത്: 30 Nov, 2025
അതിർത്തിക്കടുത്തുള്ള 72 തീവ്രവാദ ലോഞ്ച്പാഡുകൾ പാകിസ്ഥാൻ മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർ. കേന്ദ്ര സർക്കാർ ഉത്തരവിട്ടാൽ ശത്രുക്കൾക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ബിഎസ്എഫ് തയ്യാറാണ്. എന്നിരുന്നാലും, മെയ് മാസത്തിൽ നാല് ദിവസത്തെ ഏറ്റുമുട്ടലുകൾക്ക് ശേഷം സൈന്യം ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണ്.സിയാൽകോട്ടിലെയും സഫർവാളിലെയും ഉൾപ്രദേശങ്ങളിൽ ഏകദേശം 12 ലോഞ്ച്പാഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മറ്റ് പ്രദേശങ്ങളിൽ 60 ലോഞ്ച്പാഡുകൾ സജീവമാണെന്നും ബിഎസ്എഫ് ഡിഐജി വിക്രം കുൻവർ പറഞ്ഞു. ഈ ലോഞ്ച്പാഡുകൾ സ്ഥിരമല്ലെന്നും സാധാരണയായി തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനുമുമ്പ് മാത്രമേ ഇവ സജീവമാകൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അതിർത്തിക്ക് സമീപം പരിശീലന ക്യാമ്പുകളില്ല.