രണ്ടാമത്തെ കേസിലും  രാഹുൽ മുൻകൂർ ജാമ്യഹർജി നൽകി

രണ്ടാമത്തെ കേസിലും രാഹുൽ മുൻകൂർ ജാമ്യഹർജി നൽകി

പ്രസിദ്ധീകരിച്ചത്: 06 Dec, 2025
ഷെയർ ചെയ്യുക:

 ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ   അതിവേഗ നീക്കവുമായി രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകി. 

ഇന്ന് ഹർജി പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.  ആദ്യ കേസിലെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.

 

ഹൈക്കോടതിയിൽ നിന്ന് നിന്ന് ആശ്വാസ നടപടിക്ക് പിന്നാലെയാണ് രാഹുലിൻറെ പുതിയ നീക്കം. രണ്ടാം കേസിൽ പൊലീസിന് അറസ്റ്റിന് തടസ്സമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.