വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡന പരാതി; സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത
പ്രസിദ്ധീകരിച്ചത്: 06 Dec, 2025
ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗിക പീഡന പരാതിയിൽ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കി അതിജീവിത രംഗത്ത്. അതുപോലെ തന്നെ കേസ് മധ്യസ്ഥതയിലൂടെ തീർത്തു കൂടെയെന്ന് സുപ്രീം കോടതി ചോദിച്ചത് തന്നെ ഞെട്ടിച്ചുവെന്നും ഇക്കാര്യം ഉൾക്കൊള്ളാനായിട്ടില്ലെന്നും അതിജീവിത മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം ദേശീയ വനിത കമ്മീഷനും എറണാകുളം ജില്ല പോഷ് കമ്മിറ്റിക്കും സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും അതിജീവിത കൂട്ടിച്ചേർത്തു.