നിക്കരാഗ്വ സഭാവിരുദ്ധ നടപടികളുമായി മുന്നോട്ട്

നിക്കരാഗ്വയിൽ ഫ്രാൻസിസ്കൻ ക്ലാര സമൂഹത്തിൻറെ മൂന്നു മഠങ്ങളിൽ നിന്നു മുപ്പതു സന്ന്യാസിനികളെ പിടിച്ചുകൊണ്ടു പോയി.

Jan 31, 2025 - 20:57
 0  14
നിക്കരാഗ്വ സഭാവിരുദ്ധ നടപടികളുമായി മുന്നോട്ട്

മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയുടെ സർക്കാർ സഭാവിരുദ്ധ നടപടികൾ നിർബ്ബാധം തുടരുന്നു.

ഇതിൻറെ ഭാഗമായി ഇക്കഴിഞ്ഞ 28-ന് രാത്രി മുപ്പതോളം സന്ന്യാസിനികളെ സർക്കാരധികാരികൾ  ആശ്രമങ്ങളിൽ നിന്നു മാറ്റി. മനാഗ്വ, മത്തഗാൽപ, ചിനന്തെഗാ എന്നിവിടങ്ങളിലെ മൂന്നു ക്ലരീഷ്യൻ മഠങ്ങളിൽ നിന്നാണ് ഈ സന്ന്യാസിനികളെ പിടിച്ചുകൊണ്ടു പോയിരിക്കുന്നത്. ഇവരെക്കുറിച്ച് യാതൊരു വിവരവും ഇല്ല.

2023-ൽ മനാഗ്വയിൽ സർക്കാർ ഫ്രാൻസിസ്കൻ ക്ലാര സന്ന്യാസികളുടെ സമൂഹത്തെ പിരിച്ചുവിട്ടിരുന്നു. കൂടാതെ ഇക്കഴിഞ്ഞ വർഷങ്ങളിൽ നിക്കരാഗ്വയിൽ നിരവധി സന്ന്യാസിനി സമൂഹങ്ങൾ പൂർണ്ണമായോ ഭാഗികമായോ പുറത്താക്കപ്പെട്ടിരുന്നു.

സർക്കാരിതരസംഘടനകൾക്കെതിരെയും നടപടികൾ ശക്തമാക്കിയിരിക്കുന്ന നിക്കരാഗ്വ ഭരണകൂടം 2018 ഡിസംബർ മുതലിങ്ങോട്ട് അടിച്ചമർത്തിയിരിക്കുന്ന സംഘടനകളുടെ സംഖ്യ 5600 ആണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow