കുറ്റകൃത്യസംഘങ്ങൾ ദൈവദൂഷണ നിരോധന നിയമം ധനസമ്പാദനമാർഗ്ഗമാക്കുന്നു
പാക്കിസ്ഥാനിൽ, പണം തട്ടിയെടുക്കുന്നതിന് കുറ്റകൃത്യ സംഘടനകൾ ദൈവനിന്ദക്കുറ്റം ആരോപിച്ച് കെണിയിൽ വീഴ്ത്തിയവരുടെ സംഖ്യം നാനൂറിലേറെ.

പാക്കിസ്ഥാനിൽ ദൈവനിന്ദാനിരോധന നിയമം ചില കുറ്റകൃത്യസംഘടനകൾ ധാനാഗമ മാർഗ്ഗമാക്കുന്നു.
ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതിന് ഈ നിയമത്തെ കരുവാക്കുന്ന സംഘങ്ങൾ ഉണ്ടെന്ന് അന്നാട്ടിലെ ക്രൈസ്തവരും മുസ്ലീങ്ങളുമായ അഭിഭാഷകർ വെളിപ്പെടുത്തുന്നതായി പ്രേഷിത വാർത്താ ഏജൻസിയായ ഫീദെസ് വെളിപ്പെടുത്തി.
ദൈവദൂഷണക്കുറ്റം ആരോപിച്ച് കെണിയിൽ വീഴ്ത്തി ഇരകളിൽ നിന്ന് പണം പേശിവാങ്ങുന്ന പ്രവണത വർദ്ധിച്ചുവരുന്നതായും ഇതിനോടകം 450-ഓളം പേർ ഇവരുടെ വലയിൽ വീണതായും റിപ്പോർട്ടിൽ കാണുന്നു. ദൈവനിന്ദ പാക്കിസ്ഥാനിൽ തടവു മുതൽ വധശിക്ഷവരെ ലഭിക്കുന്ന കുറ്റമാകയാൽ ഈ ആരോപണം പണസമ്പാദനത്തിന് എളുപ്പവഴിയായി മാറിയിരിക്കയാണ്.
ഈ കപടതന്ത്രത്തെ കുറിച്ച് മുന്നറിയിപ്പേകുന്നതിനും പൊലീസ് അധികാരികളെ ധരിപ്പിക്കുന്നതിനും വേണ്ടി പാർലിമെൻറംഗവും കത്തോലിക്കാ അഭിബാഷകനുമായ ഖാലിൽ താഹിർ സന്ധുവും വ്യാജാരോപണവിധേയരായവരുടെ കുടുംബാംഗങ്ങളും അവരുടെ അഭിഭാഷകരും ചേർന്ന് അടുത്തയിടെ ഒരു പത്രസമ്മേളനം നടത്തിയിരുന്നു.
What's Your Reaction?






