പ്രാർത്ഥന: ദൈവവുമായുള്ള സംഭാഷണോപാധി, പാപ്പാ

ഫ്രാൻസീസ് പാപ്പായുടെ "എക്സ്" സന്ദേശം: പ്രാർത്ഥനയുടെ ശ്രേഷ്ഠത.

Sep 25, 2024 - 12:29
 0  5
പ്രാർത്ഥന: ദൈവവുമായുള്ള സംഭാഷണോപാധി, പാപ്പാ

നാം പ്രാർത്ഥിക്കുമ്പോൾ നമ്മളുമായി സംഭാഷണത്തിലേർപ്പെടുന്ന ദൈവം അങ്ങനെ ജീവൻ ദാനമായി നല്കുകയെന്ന സത്താപരമായ കാര്യത്തിൽ പക്വത പ്രാപിക്കാൻ നമ്മെ സഹായിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

പ്രാർത്ഥന എന്ന ഹാഷ്ടാഗോടുകൂടി (#Prayer ) ചൊവ്വാഴ്ച  (24/09/24)    ഫ്രാൻസീസ് പാപ്പാ, “എക്സ്” (X) സാമൂഹ്യമാദ്ധ്യമത്തിൽ, അതായത്, മുൻട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:

“നിനക്കു വേണ്ടത് നീ,  #പ്രാർത്ഥനയിലൂടെ, ദൈവത്തോട് ചോദിക്കുകയും, നിൻറെയുള്ളിൽ മറ്റ് ചോദ്യങ്ങൾ ഉയരാൻ തുടങ്ങുകയും ചെയ്യുന്നു. ഈ ചോദ്യങ്ങൾ ദൈവത്തിൻറെതാണ്. അവ നന്മ ചെയ്യാൻ പ്രചോദിപ്പിക്കുകയും ഉപരിയഗാധ സ്നേഹത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. അങ്ങനെ ദൈവം നമ്മോട് സംഭാഷണത്തിൽ ഏർപ്പെടുകയും യഥാർത്ഥത്തിൽ പ്രാധാനമായ  കാര്യത്തിൽ, അതായത്, ജീവൻ ദാനമായി നല്കുക എന്നതിൽ, പക്വത പ്രാപിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അഥവാ, ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Nella #preghiera, tu chiedi a Dio quello di cui hai bisogno e cominci a sentire dentro altri interrogativi, i suoi, che provocano al bene, che attirano a un amore più grande. Così Dio entra in dialogo con noi e ci fa maturare in ciò che conta davvero: dare la vita.

EN: In #Prayer, we ask God for what we need and begin to feel other issues arise. These are His questions that lead to good and draw us to a deeper love. God enters into dialogue with us and helps us mature in what truly matters: giving life.

What's Your Reaction?

like

dislike

love

funny

angry

sad

wow