ദൈവം ചാരെയുണ്ടെങ്കിൽ നമുക്ക് നിരാശകളെ മറികടക്കാനാകും, പാപ്പാ
ഫ്രാൻസീസ് പാപ്പായുടെ “എക്സ്” സന്ദേശം: ദൈവത്തോടുകൂടെ ആയിരിക്കുക.
നമ്മുടെ സമയം മോശമാണെങ്കിൽ നമ്മെ നമ്മിൽത്തന്നെ അടച്ചിടാതെ നാം ദൈവവുമായി വേദന പങ്കുവയ്ക്കണമെന്ന് മാർപ്പാപ്പാ.
വെള്ളിയാഴ്ച (31/01/25) കണ്ണിചേർത്ത “എക്സ്” (X) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:
“ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ, നമുക്ക് നിരാശയെ ജയിക്കാനും വീണ്ടും ആരംഭിക്കാൻ പറ്റിയ ഉചിതമായ സമയമായി ഓരോ നിമിഷവും ജീവിക്കാനും കഴിയും. അതുകൊണ്ട്, ഏറ്റവും മോശം നിമിഷങ്ങളിൽ, നാം നമ്മളെ നമ്മിൽത്തന്നെ അടച്ചിടരുത്: നമ്മുടെ വേദനയെക്കുറിച്ച് ദൈവത്തോട് സംസാരിക്കുകയും വേദന സഹിക്കാൻ പരസ്പരം സഹായിക്കുകയും ചെയ്യാം.
വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന “എക്സ്” അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Con Dio al nostro fianco, possiamo vincere la disperazione e vivere ogni istante come il tempo opportuno per ricominciare. Perciò, nei momenti peggiori, non chiudiamoci in noi stessi: parliamo a Dio del nostro dolore e aiutiamoci a vicenda a portarlo.
EN: With God at our side, we can overcome despair and live each moment as an opportune time to start again. In our worst moments, let us not close in on ourselves. May we talk to God about our pain and help each other to bear it.
What's Your Reaction?






