ശെമ്മാശന്മാരുടെ ജൂബിലിയാചരണത്തിനു തുടക്കമായി
ശെമ്മാശന്മാരുടെ ജൂബിലിയാചരണം ഫെബ്രുവരി 21-23 വരെ

2025-ജൂബിലിവത്സരത്തിലെ വിവിധ വിഭാഗങ്ങളുടെ ജൂബിലിയാചരണത്തിൽ നാലാമത്തെതായ ശെമ്മാശന്മാരുടെ ജൂബിലി വെള്ളിയാഴ്ച (21/02/25) ആരംഭിച്ചു. 21-23 വരെയാണ് ഈ ജൂബിലിയോഘോഷം.
നൂറോളം നാടുകളിൽ നിന്ന് പ്രത്യേകിച്ച്, സ്ഥിരശെമ്മാശന്മാരും അവരുടെ കുടുംബംഗങ്ങളുമുൾപ്പടെ, 6000-ത്തോളം തീർത്ഥാടകർ ഇതിൽ പങ്കെടുക്കുന്നു. ഇവരിൽ 4000-ത്തോളം പേർ ഇറ്റലിക്കാരാണ്. അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് 1300 പേരുണ്ട്. ശേഷിച്ചവർ ഇന്തയുൾപ്പടെയുള്ള ഇതര രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഈ ജൂബിലിയാചരണത്തോടനുബന്ധിച്ച് ഫെബ്രുവരി 23-ന്, ഞായറാഴ്ച രാവിലെ 9 മണിക്ക് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ ഫ്രാൻസീസ് പാപ്പായ്ക്കു പകരം മുഖ്യകാർമ്മികത്വം വഹിക്കുക സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ പ്രോ-പ്രീഫെക്ട് ആർച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല ആയിരിക്കും.
റോമിൽ 12 ദേവാലയങ്ങളിലായിട്ടാണ് ഈ ജൂബിലിയാചരണവുമായി ബന്ധപ്പെട്ട പ്രബോധപരിപാടിയുൾപ്പടെയുള്ള പരിപാടികൾ നടക്കുക. ശനിയാഴ്ച വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധവാതിൽ ഈ തീർത്ഥാടകർ കടക്കുകയും വൈകുന്നേരം പ്രാർത്ഥനായോഗത്തിൽ പങ്കുകൊള്ളുകയും ചെയ്യും. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ സംഘമാണ് ഈ വിവരങ്ങൾ നല്കിയത്.
“പ്രത്യാശയുടെ തീർത്ഥാടകർ” എന്ന ആപ്തവാക്യം സ്വീകരിച്ചിരിക്കുന്ന 2025-ലെ ജൂബിലിയിലെ ഉപജൂബിലിയാഘേഷങ്ങളിൽ ഇതുവരെ കഴിഞ്ഞത്, ജനുവരി 24-26 വരെ സമ്പർക്കമാദ്ധ്യമലോകത്തിൻറെയും, ഫെബ്രുവരി 8,9 തീയതികളിൽ സായുധസേനയുടെയും പൊലീസിൻറെയും സുരക്ഷാപ്രവർത്തകരുടെയും, ഫെബ്രുവരി 16-18 വരെ കലാകാരന്മാരുടെയും സാസ്കാരികലോകത്തിൻറെയുമാണ്.
What's Your Reaction?






