കോഴിക്കോട് അതിരൂപതയായി ഉയർത്തപ്പെട്ടു, ആർച്ചുബിഷപ്പ് അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ
കോഴിക്കോട് ലത്തീൻ രൂപത ഇനിമുതൽ അതിരൂപത, പ്രഥമ മെത്രാപ്പോലിത്താ അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ.

കോഴിക്കോട് ലത്തീൻ രൂപതയെ അതിരൂപതയായി ഉയർത്തിക്കൊണ്ടും അതിൻറെ പ്രഥമ മെത്രാപ്പോലിത്തയായി പ്രസ്തുത രൂപതാമെത്രാനിയിരുന്ന വർഗ്ഗീസ് ചക്കാലക്കലിനെ നിയമിച്ചുകൊണ്ടും മാർപ്പാപ്പാ ഉത്തരവു പുറപ്പെടുവിച്ചു.
പന്ത്രണ്ടാം തീയതി (12/04/25) ശനിയാഴ്ചയായിരുന്നു ഫ്രാൻസീസ് പാപ്പായുടെ ഈ ഉത്തരവുണ്ടായത്. കണ്ണൂർ, സുൽത്താൻപെട്ട് എന്നിവയാണ് കോഴിക്കോട് അതിരൂപതയുടെ സാമന്ത രൂപതകളായി പാപ്പാ നിശ്ചയിച്ചിരിക്കുന്നത്.
9164058 നിവാസികളുള്ള കോഴിക്കോട് അതിരൂപതാതിർത്തിക്കുള്ളിൽ കത്തോലിക്കരുടെ സംഖ്യ 48050 മാത്രമാണ്. 41 ഇടവകകളും 12 പ്രേഷിത പ്രദേശങ്ങളും ഉള്ള ഈ അതിരൂപതയിൽ രൂപതാവൈദികർ 82-ഉം സന്യസ്ത വൈദികർ 100-ൽപ്പരവും സന്ന്യസ്തസഹോദരങ്ങൾ 9-ഉം സന്യാസിനി സഹോദരികൾ 790-ഉം ആണ്. 67 വിദ്യഭ്യാസ സ്ഥാപനങ്ങളും 40-ൽപ്പരം ഉപവിപ്രവർത്തന കേന്ദ്രങ്ങളും ഈ അതിരൂപതയ്ക്കുണ്ട്.
What's Your Reaction?






