ദുഃഖവെള്ളിയിൽ സഭ ദൈവത്തിൻറെ വിജയത്തിൻറെ രഹസ്യം ധ്യാനിക്കുന്നു
ദുഃഖവെള്ളിയാഴ്ച (18/04/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ പീഢാനുഭവ ശുശ്രാഷ നടന്നു

ദുഃഖവെള്ളിയാഴ്ച ആരാധനയിൽ മുഴുകുന്ന സഭ ധ്യാനിക്കുന്നത് ദൈവത്തിൻറെ പരാജയത്തെയല്ല, പ്രത്യുത, വിരോധാഭാസ രൂപത്തിലുള്ള നിഗൂഢ വിജയത്തെയാണെന്ന് വത്തിക്കാനിലെ ധ്യാനപ്രാസംഗികനായ വൈദികൻ റൊബേർത്തൊ പസൊളീനി.
ദുഃഖവെള്ളിയാഴ്ച (18/04/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തി നയിച്ച പീഢാനുഭവ ശുശ്രാഷാവേളയിൽ വൈദികൻ പസൊളീനി കുരിശിൻറെ പൊരുൾ എന്താണെന്നു വിശദീകരിക്കുകയായിരുന്നു.
നൂതന നിർമ്മിതബുദ്ധിയാലും കമ്പ്യൂട്ടർ സാങ്കേതികവിദ്യയാലും ഇത്രമാത്രം സമ്പന്നമായിരിക്കുന്ന നമ്മുടെ ഈ കാലഘട്ടത്തിൽ, ക്രിസ്തുവിൻറെ പീഢാസഹനമരണഹസ്യങ്ങൾ, നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് വ്യത്യസ്തമായൊരു ധിക്ഷണാശക്തിയെയാണെന്നും അത് കുരിശിൻറെതാണെന്നും ധ്യാനപ്രാസംഗികനായ വൈദികൻ പസൊളിനി പറഞ്ഞു.
കുരിശിൻറെ ബുദ്ധി കണക്കുകൂട്ടലുകൾ നടത്തുന്നില്ല, മറിച്ച്, സ്നേഹിക്കുന്നുവെന്നും ഉത്തമീകരിക്കുന്നില്ല, പ്രത്യുത, സ്വയം ദാനമാകുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ദൈവത്തിനും മറ്റുള്ളവർക്കുമായി തുറന്നിരിക്കുന്നതിനാൽ അത് നിർമ്മിതമല്ലാത്തതും അഗാധബന്ധപരതയുള്ളതുമായ ഒരു ബുദ്ധിയാണെന്നും വൈദികൻ പസൊളീനി കൂട്ടിച്ചേർത്തു. കുരിശു നമുക്ക്, കാര്യക്ഷമതയിലല്ല, മറിച്ച്, സമർപ്പണം ചെയ്യുന്ന സ്നേഹത്തിൽ അധിഷ്ഠിതമായ, അധികൃതമായൊരു തിരഞ്ഞെടുപ്പിൻറെ സ്വാതന്ത്ര്യം വീണ്ടെടുത്തു നല്കുന്നുവെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
What's Your Reaction?






