നിണസാക്ഷി സ്തനിസ്ലാവ് കോസ്ത്ക സ്ട്രെയിഹ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ
പോളണ്ടിൽ വെടിയേറ്റു മരിച്ച വൈദികൻ സ്തനിസ്ലാവ് കോസ്ത്ക സ്ട്രെയിഹ് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കപ്പെട്ടു.

പോളണ്ടു സ്വദേശിയായ സ്തനിസ്ലാവ് കോസ്ത്ക സ്ട്രെയിഹ് (Stanislaw Kostka Streich) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
മെയ് 24-ന് ശനിയാഴ്ച (24/05/25) പോളണ്ടിലെ പൊസ്നാനിൽ ആയിരുന്നു വാഴ്ത്തപ്പെട്ട പദപ്രഖ്യാപന തിരുക്കർമ്മം.
വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, ലിയൊ പതിനാലാമൻ പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.
1902 ആഗസ്റ്റ് 27-ന് പോളണ്ടിലെ ബീദ്ഗോഷ്ചിൽ ജനിച്ച നവവാഴ്ത്തപ്പെട്ട സ്തനിസ്ലാവ് കോസ്ത്ക സ്ട്രെയിഹ് സെമിനാരിയിൽ ചേരുകയും 1925 ജൂൺ 6-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
കുട്ടികളുടെയും യുവജനങ്ങളുടെ അജപാലനത്തിൽ സവിശേഷ ശ്രദ്ധ പതിച്ച അദ്ദേഹം തൊഴിലാളികളെയും തൊഴിൽരഹിതരെയും ആവശ്യത്തിലിരിക്കുന്ന കുടുംബങ്ങളെയും സഹായിക്കുന്നതിനു ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ കമ്മ്യൂണിസ്റ്റാധിപത്യവിരുദ്ധമാണെന്ന ചിന്ത ചിലരെ പ്രകോപിതരാക്കി. 1938 ഫെബ്രുവരി 27
What's Your Reaction?






