നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടിക്ക് ഒരു മുന്നണിയോടും വിരോധമില്ല: ജോര്‍ജ് ജെ. മാത്യു
നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരണം നേരത്തെ

കോട്ടയം : നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരണം നേരത്തെ തന്നെ നടന്നിരുന്നുവെന്ന് മുന്‍ എംപിയും മുന്‍ എംഎല്‍എയുമായ ജോര്‍ജ് ജെ. മാത്യു.
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മെമ്പര്‍ഷിപ്പ് ക്യാംപെയ്ന്‍ ഉടന്‍ തുടങ്ങുമെന്നും ജോര്‍ജ് ജെ. മാത്യു പറഞ്ഞു.
ഒരു മുന്നണിയോടും വിരോധവും വിധേയത്വവും ഇല്ല. ഇന്നലെ നടന്ന കര്‍ഷക പ്രതിനിധി സമ്മേളനത്തില്‍ കര്‍ദിനാള്‍ എത്താതിരുന്നതിന്റെ കാരണം മാധ്യമ വാര്‍ത്തകളെന്നും ജോര്‍ജ് ജെ. മാത്യു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
What's Your Reaction?






