പെരിയാറിലേക്ക് മാലിന്യം: എടയാറിലെ രണ്ട് കമ്ബനികള്‍ പൂട്ടാൻ ഉത്തരവ്

പെരിയാറില്‍ വർധിച്ചുവരുന്ന മാലിന്യ നിക്ഷേപം കണ്ടെത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ എടയാർ മേഖലയിലെ വിവിധ കമ്ബനികളില്‍ പരിശോധന നടത്തി.

Jul 11, 2024 - 09:44
 0  2
പെരിയാറിലേക്ക് മാലിന്യം: എടയാറിലെ രണ്ട് കമ്ബനികള്‍ പൂട്ടാൻ ഉത്തരവ്
ലൂർ: പെരിയാറില്‍ വർധിച്ചുവരുന്ന മാലിന്യ നിക്ഷേപം കണ്ടെത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഇന്നലെ എടയാർ മേഖലയിലെ വിവിധ കമ്ബനികളില്‍ പരിശോധന നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) നോട്ടീസ് നല്‍കിയിട്ടും പെരിയാറിലേക്ക് വീണ്ടും മാലിന്യം ഒഴുക്കിയ രണ്ടു കമ്ബനികള്‍ക്ക് അടച്ചുപൂട്ടല്‍ ഉത്തരവും നല്‍കി.

ഇവ കൂടാതെ സിഎംആർഎല്‍, ടിഎംഎസ്, സണ്‍റൈസ്, ഓർഗാനോ, മലയ റബർ, ആല്‍ഫ തുടങ്ങിയ കമ്ബനികളില്‍നിന്നും പെരിയാറിലേക്ക് നേരിട്ട് മാലിന്യം ഒഴുകുന്നതായി പരിശോധനയില്‍ കണ്ടെത്തി. സിഎംആർഎല്‍ അണ്ടർ ഗ്രൗണ്ട് വഴിയാണ് പൈപ്പിലൂടെ മാലിന്യം പുഴയിലേക്ക് കടത്തിവിടുന്നത്. പൈപ്പുകള്‍ മുകളിലാക്കാൻ ഉദ്യോഗസ്ഥർ നിർദേശം നല്‍കി.

ടിഎംഎസ് കമ്ബനിയിലും മാലിന്യം കുഴല്‍വഴി പെരിയാറിലേക്ക് ഒഴുക്കുന്നുണ്ട്. സണ്‍റൈസ് പൊതു തോടിലൂടെയാണ് മാലിന്യം ഒഴുകുന്നത്. ശുദ്ധീകരണ ടാങ്കിന്‍റെ പണി നടക്കുന്നുണ്ടെങ്കിലും പുഴയുടെ പ്രദേശത്ത് മാലിന്യക്കൂമ്ബാരമാണുള്ളത്. മലയ റബർ പൊതുതോട് വഴി മാലിന്യം ഒഴുക്കുമ്ബോള്‍ അല്‍ഫ കമ്ബനി ഡിസ്ചാർജ് പൈപ്പുകള്‍ പുഴയിലേക്കിട്ടാണ് മാലിന്യം ഒഴുക്കുന്നത്.

ശുദ്ധമായ വെള്ളത്തിന്‍റെ പിഎച്ച്‌ 7.4 ആണ്. എന്നാല്‍ ഇത് 7ല്‍ താഴ്ന്നാല്‍ ആസിഡിന്‍റെ അളവ് കൂടുതലായും, ആല്‍ക്കലിയായാല്‍ വെള്ളത്തിന്‍റെ പിഎച്ച്‌ 9 ആയുമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പരിശോധന നടത്തിയ കമ്ബനികളില്‍ നിന്നും ഒഴുക്കുന്ന വെള്ളത്തിന് പിഎച്ച്‌ 9 ആണെന്നുള്ള ക്ലിനിക്കല്‍ റിപ്പോർട്ട് വിദഗ്ധ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ബംഗളൂരുവിലെ സെൻട്രല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജണല്‍ ഡയറക്ടര്‍ ജെ. ചന്ദ്രബാബു, സംസ്ഥാന സർക്കാരിന്‍റെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് സെക്രട്ടറി രത്തൻ യു.ഖേല്‍ക്കർ,സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എസ്. ശ്രീകല, കാലാവസ്ഥാ വ്യതിയാന ഡയറക്ടർ സുനില്‍ പാമിടി, ഗ്രീൻ ആക്ഷൻഫോഴ്സ് സെക്രട്ടറി ഷിബു മാനുവല്‍,പരിസ്ഥിതി പ്രവർത്തകൻ ഒ.വി. ഷബീർ തുടങ്ങിയവരാണ് പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow