കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കൊച്ചി: കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.
എറണാകുളം ഗസ്റ്റ് ഹൗസിന്‍റെ ഗേറ്റ് ചാടികടന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു.പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്.
മുഖ്യമന്ത്രി കടവന്ത്രയിലെ പരിപാടിക്ക് പോകാനുളള തയാറെടുപ്പ് നടത്തുന്നതിനിടെയാണ് സംഭവം. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കരിങ്കൊടി പ്രതിഷേധം. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നിലവില്‍ ഗസ്റ്റ് ഹൗസില്‍ തന്നെ തുടരുകയാണ്.
What's Your Reaction?






