കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ പ്ലസ് വണ്‍ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ (17), അമ്ബലംകുന്ന് സ്വദേശി ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്.

Sep 27, 2024 - 21:01
 0  4
കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കാണാതായ പ്ലസ് വണ്‍ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ (17), അമ്ബലംകുന്ന് സ്വദേശി ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ കായലില്‍ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. വ്യാഴാഴ്ച മുതല്‍ ഇരുവരെയും കാണാതായിരുന്നു. കൊട്ടാരക്കര ഓടനാവടത്തെ സ്കൂളില്‍ ഹയർ സെക്കന്ററി വിദ്യാർത്ഥികളായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമായിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow