പ്ലസ് ടു പരീക്ഷ ഫലം ഇന്ന്: വെബ്സൈറ്റ് വിവരങ്ങൾ ഉൾപ്പടെ അറിയേണ്ടതെല്ലാം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ ഓൺലൈനായി ഫലം അറിയാം. 4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി.

May 22, 2025 - 17:52
 0  18

മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.

പ്ലസ് ടു പരീഷാ ഫലം നോക്കേണ്ട വിധം 
2025 മെയ് രണ്ടാം വാരത്തോടെ കേരള പബ്ലിക് എക്സാമിനേഷൻസ് (കെബിപിഇ) കേരള പ്ലസ് ടു ഫലം 2025 പ്രസിദ്ധീകരിക്കും . വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ results.kite.kerala.gov.in/ , dhsekerala.gov.in/, അല്ലെങ്കിൽ keralaresults.nic.in എന്നിവയിൽ നിന്ന് 2025 ലെ കേരള 12-ാം ക്ലാസ് ഫലം ഡൗൺലോഡ് ചെയ്യാം. DHSE കേരള പ്ലസ് ടു ഫലം 2025 പരിശോധിക്കാൻ അവർ അവരുടെ റോൾ നമ്പറും ജനനത്തീയതിയും നൽകണം . 2025 ലെ പ്ലസ് ടു ഫലം എസ്എംഎസ് വഴിയും പരിശോധിക്കാം . 2025 ലെ കേരള പ്ലസ് ടു ഫലം ഡിജിലോക്കറിൽ റിലീസ് ചെയ്യും. 

What's Your Reaction?

like

dislike

love

funny

angry

sad

wow